Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Assembly Election

അഭിപ്രായസര്‍വേ: സ്റ്റാലിൻ മുന്നിൽ

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​എം​​​കെ സ​​​ര്‍ക്കാ​​​ര്‍ ഭ​​​ര​​​ണ​​​ത്തു​​​ട​​​ര്‍ച്ച​​​യി​​​ലേ​​​ക്കെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ സ​​​ര്‍വേ ഫ​​​ല​​​ങ്ങ​​​ള്‍. 234 അം​​​ഗ​​​സ​​​ഭ​​​യി​​​ല്‍ 40.1 ശ​​​ത​​​മാ​​​നം വോ​​​ട്ട് വി​​​ഹി​​​തം സ്വ​​​ന്ത​​​മാ​​​ക്കി ഡി​​​എം​​​കെ സ​​​ഖ്യം 181 മു​​​ത​​​ല്‍ 189 വ​​​രെ സീ​​​റ്റു​​​ക​​​ള്‍ നേ​​​ടു​​​മെ​​​ന്നാ​​​ണ് ലോ​​​ക്പാ​​​ല്‍ ന​​ട​​ത്തി​​യ സ​​​ര്‍വേ​​​യി​​ലെ നി​​​ഗ​​​മ​​​നം.

29 ശ​​​ത​​​മാ​​​നം വോ​​​ട്ട് വി​​​ഹി​​​ത​​​ത്തോ​​​ടെ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ന്‍ഡി​​​എ 38 മു​​​ത​​​ല്‍ 42 വ​​​രെ സീ​​​റ്റു​​​ക​​​ള് നേ​​​ടും-​​​മാ​​​ര്‍ച്ച് ഒ​​​ന്നി​​​നും ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ല്‍ ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള സ​​​ര്‍വേ​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ന​​​ട​​​ന്‍ വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം (ടി​​​വി​​​കെ) 23.9 ശ​​​ത​​​മാ​​​നം വോ​​​ട്ട് വി​​​ഹി​​​തം നേ​​​ടും. പ​​​ത്ത് സീ​​​റ്റു​​​ക​​​ള്‍ വ​​​രെ ടി​​​വി​​​കെ സ്വ​​​ന്ത​​​മാ​​​ക്കി​​​യേ​​​ക്കാം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക​​​ന്‍ ഏ​​​റ്റ​​​വും യോ​​​ഗ്യ​​​ന്‍ സ്റ്റാ​​​ലി​​​ന്‍ ആ​​​ണെ​​​ന്നും സ​​​ര്‍വേ ക​​​ണ്ടെ​​​ത്തു​​​ന്നു.

വി​​​ജ​​​യ്, ഇ​​​ട​​​പ്പാ​​​ടി കെ.​​​പ​​​ള​​​നി​​​സ്വാ​​​മി എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്ത്. സൗ​​​ജ​​​ന്യ ബ​​​സ് യാ​​​ത്ര, പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ഉ​​​ള്‍പ്പെ​​​ടെ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് സ്റ്റാ​​​ലി​​​നെ തു​​​ണ​​​ച്ച​​​ത്. ടി​​​വി​​​കെ​​​യു​​​ടെ വ​​​ര​​​വോ​​​ട് പ്ര​​​തി​​​പ​​​ക്ഷ​​​വോ​​​ട്ടു​​​ക​​​ള്‍ ഭി​​​ന്നി​​​ക്കു​​​ന്ന​​​തും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കു നേ​​​ട്ട​​​മാ​​​യെ​​ന്നു സ​​ർ​​വേ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.പോ​​​ള്‍ ട്രാ​​​ക്ക​​​ര്‍ ന​​​ട​​​ത്തി​​​യ സ​​​ര്‍വേ​​​യി​​​ല്‍ ഡി​​​എം​​​കെ​​​യ്ക്ക് 172 മു​​​ത​​​ല്‍ 178 വ​​​രെ സീ​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് 46 മു​​​ത​​​ല്‍ 52 വ​​​രെ സീ​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും. ടി​​​വി​​​കെ​​യ്ക്ക് ആ​​​റ് മു​​​ത​​​ല്‍ 12 സീ​​​റ്റു​​​ക​​​ള്‍ വ​​​രെ​​​യാ​​​ണ് സ​​​ര്‍വേ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

National

അണ്ണാ ഡിഎംകെ സീറ്റ് വിഭജനചർച്ചകൾ ഡൽഹിയിൽ; പരിഹാസവുമായി ഡിഎംകെ നേതാവ്

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ സീ​​​റ്റു​​​ച​​​ർ​​​ച്ച​​​ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​തി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡി​​​എം​​​കെ രം​​​ഗ​​​ത്ത്.

അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ ചെ​​​ന്നൈ​​​യി​​​ലെ ആ​​​സ്ഥാ​​​നം ഉ​​​ൾ​​പ്പെ​​​ടെ പൂ​​​ട്ടി​​​യി​​​ടാ​​​ൻ ഡി​​​എം​​​കെ നേ​​​താ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​എ​​​ൻ. ​നെ​​​ഹ്‌​​​റു പ​​​രി​​​ഹാ​​​സ​​​രൂ​​​പേ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ഖ്യ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക്ക് എ​​​ങ്ങ​​​നെ ഡ​​​ൽ​​​ഹി​​​യി​​​ൽ സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ​​​മ​​​ൻ​​​സ് അ​​​യ്ക്കു​​​ന്ന​​​പോ​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത്ഷാ അ​​ണ്ണാ​​​ഡി​​​എം​​​കെ നേ​​​താ​​​വ് എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യെ ഡ​​​ൽ​​​ഹി​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്നും കെ.​​​എ​​​ൻ.​​​നെ​​​ഹ്‌​​​റു പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​എ​​​ഡി​​​എം​​​കെ​​​യും ബി​​​ജെ​​​പി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

National

സിപിഐക്ക് അഞ്ച് സീറ്റ് നല്കി ഡിഎംകെ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സി​​​പി​​​ഐ​​​ക്ക് അ​​​ഞ്ചു സീ​​​റ്റ് ന​​​ല്കി ഡി​​​എം​​​കെ. നി​​​ര​​​വ​​​ധി ത​​​വ​​​ണ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

2021ൽ ​​​സി​​​പി​​​ഐ ആ​​​റു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ലാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

കൂ​​​ടു​​​ത​​​ൽ പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​തു​​​കൊ​​​ണ്ട് സീ​​​റ്റി​​​ന്‍റെ എ​​​ണ്ണം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ നേ​​​തൃ​​​ത്വ​​​ത്തോ​​​ട് ഡി​​​എം​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

National

ചെന്നൈയിൽ ഡിഎംകെയെ നേരിടാനൊരുങ്ങി ടിവികെ

ചെ​​​ന്നൈ: ഡി​​​എം​​​കെ​​​യു​​​ടെ ശ​​​ക്തി​​​ദു​​​ർ​​​ഗ​​​മാ​​​യ ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ലെ സീ​​​റ്റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നൊ​​​രു​​​ങ്ങി ന​​​ട‌​​​ൻ വി​​​ജ​​​യി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ ടി​​​വി​​​കെ. 2021ൽ ​​​ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ലെ 16 സീ​​​റ്റു​​​ക​​​ളും വി​​​ജ​​​യി​​​ച്ച​​​ത് ഡി​​​എം​​​കെ​​​യാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ കൊ​​​ള​​​ത്തൂ​​​രും മ​​​ക​​​നും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഉ​​​ദ​​​യ​​​നി​​​ധി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ ചെ​​​പ്പോ​​​ക്ക്-​​​തി​​​രു​​​വ​​​ല്ലി​​​ക്കേ​​​നി​​​യും ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ്. മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​കെ. ശേ​​​ഖ​​​ർ ബാ​​​ബു (ഹാ​​​ർ​​​ബ​​​ർ), മാ ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ (സെ​​​യ്ദാ​​​പേ​​​ട്ട്) എ​​​ന്നി​​​വ​​​രും ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

ചെ​​​ന്നൈ ന​​​ഗ​​​ര​​​ത്തി​​​ലെ പെ​​​ര​​​ന്പൂ​​​രി​​​ൽ ന​​​ട​​​ൻ വി​​​ജ​​​യ് മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ടി​​​വി​​​കെ നേ​​​താ​​​ക്ക​​​ളു​​​ടെ താ​​​ത്പ​​​ര്യം. പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാാ​​​യ ബു​​​സി എ​​​ൻ. ആ​​​ന​​​ന്ദ് ടി ​​​ന​​​ഗ​​​റി​​​ലും ആ​​​ധ​​​വ് അ​​​ർ​​​ജു​​​ന വി​​​ല്ലി​​​വാ​​​ക്ക​​​ത്തും മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു ടി​​​വി​​​കെ​​​യി​​​ലെ​​​ത്തി​​​യ ജെ.​​​സി.​​​ഡി. പ്ര​​​ഭാ​​​ക​​​ർ തൗ​​​സ​​​ന്‍റ്സ് ലൈ​​​റ്റ്സി​​​ൽ മ​​​ത്സ​​​രി​​​ച്ചേ​​​ക്കും. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ആ​​​രു​​​മാ​​​യും സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ​​​യും വി​​​ജ​​​യ് ആ​​​വ​​​ർ​​​ത്തി​​​ച്ചു.

എൻഡിഎ സഖ്യം ഇല്ലെന്നു സ്ഥിരീകരിച്ച് വിജയ്

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​ഡി​​​എ​​​യു​​​മാ​​​യി സ​​​ഖ്യ​​​മി​​​ല്ലെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച് ന​​​ട​​​നും ടി​​​വി​​​കെ നേ​​​താ​​​വു​​​മാ​​​യ വി​​​ജ​​​യ്. സ​​​ഖ്യ​​​ത്തി​​​ന് ടി​​​വി​​​കെ ത​​​യാ​​​റാ​​​കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ണി​​​ക​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​മ​​​ല്ല​​​പു​​​ര​​​ത്ത് ഇ​​​ഫ്താ​​​ർ ച​​​ട​​​ങ്ങി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മ​​​തേ​​​ത​​​ര, സാ​​​മൂ​​​ഹ്യ​​​നീ​​​തി ത​​​ത്വ​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കും ടി​​​വി​​​കെ ത​​​യാ​​​റ​​​ല്ല. മാ​​​ത്ര​​​മ​​​ല്ല ടി​​​വി​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ല​​​ക്ഷ്യം. ഒ​​​രു മു​​​ന്ന​​​ണി​​​യു​​​ടെ​​​യും ബി ​​​ടീ​​​മാ​​​​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നി​​​ല്ലെ​​​ന്നും എ​​​ൻ​​​ഡി​​​എ​​​യെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ വി​​​ജ​​​യ് പ​​​റ​​​ഞ്ഞു.

National

എൻഡിഎയിൽ സീറ്റ് വിഭജനം ഉടൻ: എടപ്പാടി പളനിസ്വാമി

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് എ​​​ൻ​​​ഡി​​​എ​​​യി​​​ൽ സീ​​​റ്റ് വി​​​ഭ​​​ജ​​​നം ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ 15 ദി​​​വ​​​സം​​​കൂ​​​ടി ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്ന് പ​​​ള​​​നി​​​സ്വാ​​​മി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ണ്ണാ ഡി​​​എം​​​കെ, ബി​​​ജെ​​​പി, എ​​​എം​​​എം​​​കെ, പി​​​എം​​​കെ എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ത​​​മി​​​ഴ്നാ​​​ട് എ​​​ൻ​​​ഡി​​​എ.

ഡി​​​എം​​​കെ സ​​​ഖ്യ​​​ത്തി​​​ൽ സീ​​​റ്റ് വി​​​ഭ​​​ജ​​​നം പൂ​​​ർ​​​ത്തി​​​യാ​​​കാ​​​റാ​​​യി.

Latest News

Corehub Up